2013, നവംബർ 4, തിങ്കളാഴ്‌ച

മടക്കയാത്ര

മടക്കയാത്ര ...

നഗരത്തിലെ നിലയ്ക്കാത്ത നിലവിളികളി നിന്നും
ആറ്റുമണല്‍പരപ്പി  ആകാശം നോക്കുന്ന
സ്വപ്നാടകനിലേക്ക്
ഞാനൊന്നു തിരിച്ചു പറന്നോട്ടെ .....

കാട്ടുതുളസിക  കനിവോടെ കാതഴുകുന്ന
നാട്ടിടവഴിയൊന്നി
റാന്ത വെളിച്ചത്തി  ഇപ്പോഴും
ഓര്‍മ്മക  കാത്തിരിപ്പുണ്ട്‌ ...

പൊട്ടിച്ചിരിച്ചും പൊട്ടിത്തെറിച്ചും, സ്വയം
ഇരുള്‍കാട്ടിലേക്ക് കെട്ടറുത്തുവിട്ട
ചപല കൌമാരത്തി  ചെറുവിളയാട്ടങ്ങളി
ഒരുവട്ടം കൂടി ഒന്നു നീന്തി തുടിക്കണം.

പുത്രവിയോഗത്തി  ചക്രവ്യൂഹത്തില്‍പ്പെട്ടു
രക്തബന്ധം പിടയും ദുഃഖമാപിനിയി
ഇരുളി  എപ്പോഴും ബലിക്കാക്കക കൊത്തി -
ചികയുമോര്‍മ്മ ത അസ്വസ്ഥ തടങ്ങളി
ഓര്‍ക്കാ കൊതിക്കാത്ത വേര്‍പാടുകളുടെ
ചോരതോരാത്ത മുറിപ്പാടുകളി

കുപ്പിവളപ്പൊട്ടുപോ  കുത്തിക്കയറുന്ന
പ്രണയപരിഭവങ്ങളുടെ പ്രളയത്തിരകളി
പ്രണയമാണേറ്റവും പിഴയുള്ള പിഴവെന്നു
പലകുറി പഠിപ്പിച്ച കാമ്പസ് പടവുകളി

കുപിതയൌവ്വനം കൊമ്പുകോര്‍ക്കുന്ന
നാട്ടിടവഴിയിലെ കയ്യാലപുറങ്ങളി
തലയി വിപ്ലവക്കനലു  പാകിയ
വെടിയുപ്പുമണമുള്ള ചെഗുവേര വരികളി

രാത്രിമഴയി കുതിര്‍ന്നു  പുഴനീന്തി എത്തിയ
വാറ്റുപുരയുടെ കാന്തകയങ്ങളി
പാതിരാപ്പടത്തിന്റെ കുളിരിലും വിയര്‍ക്കുന്ന
നാട്ടുകൊട്ടകയുടെ  പനമ്പുമറയ്ക്കുള്ളി
കവിതയും കള്ളും കരളുകൊത്തിത്തിന്ന
പഴയ തോഴന്റെ സ്മൃതികുടീരത്തി

മഞ്ഞുകൊണ്ടും തീവെയിലുകാഞ്ഞും സ്വയം
എന്നെ ഞാ വാര്‍ത്ത ഗര്‍ഭഗേഹത്തി
നഗരനാട്യത്തി ജാടയാടക
അഴിച്ചുവച്ചൊന്നു  തിരിച്ചു പോകട്ടെ.
*  *  *

                                                                   --ഗിരീഷ്കുമാർ ശ്രീലകം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ