2012, ഡിസംബർ 28, വെള്ളിയാഴ്‌ച

പിന്‍വിളി

      
                            പിന്‍വിളി

പഠിക്കാത്ത കുഞ്ഞിനെ തല്ലാന്‍
വടി ഒടിച്ചു നടക്കുമ്പോള്‍.........
ചെടിച്ചാര്‍ത്തില്‍ നിന്നൊരു പിന്‍വിളി
" ഈ പൂകൂടെ എടുക്കുക
കരയുമ്പോള്‍ കൊടുക്കാം;
നമ്മെ രണ്ടുപേരെയും വെറുക്കാതിരിക്കട്ടെ......"


{പ്രകൃതിയെപ്പോലെ അറിവും അലിവും ഉള്ളവനായിരിക്കണം ഉത്തമനായ ഗുരു
                          -ഗിരീഷ്കുമാര്‍ ശ്രീലകം}