2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

തിമിരംതിന്ന തൃക്കണ്ണുകൾ

തിമിരംതിന്ന തൃക്കണ്ണുക

തിരുനെല്ലിയിലെ തീക്കാറ്റി  ചിറകുകരിഞ്ഞൊരു പേക്കോലം
ചുരമുടിയി കാഞ്ഞിരനിഴലി കീറപ്പായിലൊളിക്കെ,
അടിവയറി ആഴക്കടലി ആര്‍ത്തിത്തിര വില്ലുകുലച്ചൊരു
നരഭോജി നാഗരികന്റെ നാവി രസനീരുതിളച്ചു.

വേടന്റെ വാരിക്കുഴിയി വീണുതകര്‍ന്നു പിടഞ്ഞൊരു പെണ്ണി
വേദനയി വേദനയായ് വിഷവിത്തുക വീണുമുളച്ചു.
അവള്‍പെറ്റൊരു കുഞ്ഞിനു കുലമേത്
അവളുടെ കണ്ണീര്‍ കഥയുടെ കടവേത്
അവ മോന്തിയ കണ്ണീരുപ്പിനു വിലയെന്ത് ?

അവളറിയാ നാട്ടുനടപ്പും അവളെയളന്നൊരു നീതിത്രാസ്സും
കനിവില്ലാതിരയുടെ നേരെ കല്ലുതൊടുപ്പതു കാണുമ്പോ
തിമിരംതിന്ന തൃക്കണ്ണുകളി ഒരു കരടെങ്കിലുമാവാതെ
കുരയും കൂരിരുള്‍ച്ചുഴിയി നിലതെറ്റിയകലുന്നോ?

***

                                                                           --ഗിരീഷ്കുമാർ ശ്രീലകം